Monday, March 3, 2008

പൂന്തോട്ടത്തില്‍ നിന്നു
ഒരുപാടു കൊഴിന്നഞഃത്
സ്വന്തം ചില്ല പോലും
അറിയതെയാണ്.
എങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ
ഓരോ പൂവും
അടര്‍ന്നു വീഴുന്നതിന് മുന്‍പ്
കണ്ണീരൊഴുക്കുന്നത്?
മംസക്കടയില്‍ അംഗ സംഖ്യ
കുറയുന്നത്‌
കോഴികള്‍ അറിയുന്നില്ലായിരിക്കാം
എങ്കിലും കേട്ടിട്ടുണ്ടാവും
ഓരോ ഒര്ഡറിനുമൊത്ത്
അറവുകാരന്‍്റെ കയ്യില്‍ നിന്നു

വേര്‍്പാടിനെറ ചിറകടിയുയരുന്നത്.
മുറിഞ്ഞു പിടയ്ക്കുന്ന
വാലിനെ
ഒന്നു തിരിഞ്ഞു നോക്കാന്‍ പോലും
എന്ത് കൊണ്ടായിരിക്കാം
ഗൌളി വിസമ്മതിക്കുന്നത്?
എന്താണ് കൊഴിഞ്ഞ ഇല മാത്രം
uഉണങ്ങിക്കരിയുന്നത്?
ഒറ്റപ്പെട്ട കിളി മാത്രം
നിലവിളിക്കുന്നത്?
ഒന്നിച്ചു ചേര്‍ന്ന ഹൃ്ദയങ്ങളില് ഒന്നടര്‍ത്തുമ്പോള്‍
മുറിവിന്റെ മറുഭാഗത്ത്‌
പോടിയുന്നില്ലല്ലോ
രക്തമോ കണ്ണ് നീരോ....

1 comment:

റോഷ്|RosH said...

GOOD..
please use fonds which are readable while posting...