Wednesday, March 12, 2008

കുലദ്രോഹി

എന്തു കൊണ്ടാണ്


തുറന്നു വെച്ച ആയിരം


വാതിലുകലുണ്ടായിട്ടും


ഞാന്‍ ചുമര് തുരക്കുന്നത് ?



എന്തിനാണ് ഞാനിപ്പോഴും


ഓരോന്തിനെപോലെ


മതിലുകള്‍ പറ്റിപ്പിടിച്ചുകയറുന്നത് ?


പിന്നോട്ടു തുടരെ കണ്ണ് പായിക്കുന്നതു?


ആരോട് പ്രതിക്ഷേധിച്ചാണ്


എന്റെ ദിശ യന്ത്രം


സെക്കന്റ് സൂചി പോലെ


നിര്‍ത്താതെ കരങ്ങിക്കൊണ്ടിരിക്കുന്നത്?

മറ്റാരോ സൃഷ്ടിച്ച

വാചകങ്ങള്ക്ക് വേണ്ടി

നിവര്‍ന്നു നില്‍ക്കുമ്പോള്‍

ആശ്ചര്യ ചിഹ്നവും

കുനിയുമ്പോള്‍

ചോദ്യ ചിഹ്നവുമായി മാത്രം

ആരാനെന്നെ മാറ്റിയെടുത്തത് ?

എന്റെ ചിന്തകള്‍ക്ക് ചുവപ്പും

ജീവിതത്തിന് മഞ്ഞയും

നിറങ്ങള്‍ നല്കിയത്?

നിലാവെളിച്ചത്തില്

അകലെനിന്ന് ആരൊക്കെയോ

മാടി വിളിച്ചിട്ടും

ചൂണ്ടു വിരലുകള്‍

നിത്യവും തട്ടിയുനര്തിയിട്ടും

ബാലിക്കല്ലിലേക്ക് തന്നെ

ഞാനെന്തിനാണ് നടക്കുന്നത്?

ചിറകു കരിഞ്ഞു

വീണു പിടയുമെന്നരിന്നിട്ടും

തീ നാളത്തെ വലം വെക്കുന്നത്‌?

എല്ലാം തിരിച്ചരിന്നിട്ടും

കടലാസില്‍ മാത്രം കവിതയെഴുതുന്നത്‌?

എന്നെ വിട്ടേക്കൂ....

കുതിച്ചു വരുന്ന കല്ചീലുകള്‍

തലയോട് തകര്‍ക്കും വരെ

ഞാനീ നില്‍പ്പ് തുടരും,

നിസ്സംഗനായി.

എല്ലാം കഴിന്നു

ഒരു കൊലച്ചിരി

എന്റെ ആത്മാവ് മാത്രം

കേള്‍ക്കും.




No comments: