എനെറ മനസ്സിനെറ കണ്ണാടി നോക്കൂ
മുക്കാല്‍ ഭാഗവും വരണ്ടിരിക്കുന്നു
വിശാസ്ത്രങ്ങള് കുലക്കുന്ന
വില്ല് പോലെ കണ്ണുകളും
പന്ടെന്നൂ പണി നിര്‍ത്തിയ
തെരുവ് വിളക്ക് പോലെ
കരുവാളിച്ച, പുഞ്ചിരി വരാത്ത...
..........
അത് കൊണ്ടായിരിക്കാം
വെറുപ്പിന്റെ കല്ചീലുകള് ഭയക്കുന്ന
നെടു വീര്‍പ്പുകളും
നിലാ വെളിച്ച്ചത്ത്തിലുയരുന്ന
ഏകാന്തമായ ഒരിയിടലുകളും
വാല്മീകിയുടെ ചിതല്‍പ്പുററു പോലെ
എനിക്ക് ചുറ്റും
പ്രതിക്കൂട് തീര്‍ക്കുന്നത്.
ഉറവകളില്ലെന്നു കരുതിയാവും
ആരും ഈ ഭൂമിയില്‍
കൃഷിയിരക്കാത്ത്തത്.
തുറക്കില്ലെന്നു വിശ്വസിച്ച്ചായിരിക്കാം
ആരും
ഈ വാതിലില്‍
ഒന്നു മുട്ടി നൂക്കാത്തത്.
യാ ഇലാഹീ,
ഒരാസിടിലും
അലിയാരില്ലെന്ന കുറ്റത്തിനു
എനിക്കൊരുക്കിവേച്ച
ചങ്ങലയുടെ കിലുക്കമാനൂ
ആ കേള്‍ക്കുന്നത്?
പ്രവാചകരെ..
അങ്ങേന്താണ് വിളിക്കാത്തത്?
ഒരാളും വിളിക്കത്തവന്‍
വിളി കേള്‍ക്കുന്നത്
മദീനയില്‍ നിന്നാണല്ലോ
എന്റെ കാതുകള്‍
ആരോ പറിച്ചു കൊണ്ടു പോയതാണോ?
വിളിച്ച്ചില്ലെന്കിലും
ലബ്ബയ്ക യാ രസൂലല്ലത്
വ സ അദൈക്...

1 comment:
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
Post a Comment