Tuesday, March 18, 2008

പൂര്‍ണ വിരാമാത്ത്തിനടിയില്‍ നിന്നാണ്...

കാലം കാലിനു ചുറ്റും
ചുറഞ്ഞു കളിച്ച്ചതായിരുന്നു

ആദ്യ ചിത്രം.

നട്ടുച്ചയ്ക്ക് മരുഭൂമിയുടെ

അങ്ങേത്തലയ്ക്ക്

ഒരു മെഴുകുതിരി

വിറച്ചു കത്തുന്നുണ്ടായിരുന്നു.

പുഴ

കരകള്‍ക്ക് മീതെ കാലെടുത്തു വെച്ചു

കൈകള്‍ വിടര്‍ത്തി വിശാലമായി...

.......

ഘടികാരത്ത്തിനെന്തു പറ്റി?

സമയ സൂചി യന്ത്രം കണക്കെ..

പെന്‍ഡുലം തിളച്ചു മരിഞ്ഞു

തുടുത്തു ത്രസിച്ചു

അതിവേഗം...

സന്ധ്യ പിന്നെയും പിന്നെയും

ചുവന്നു....

......

തിരശ്ശീലയ്ക്കപ്പുരം

വീതിയേറിയ പാതയുടെ

അരികുകള്‍ തോട്ടുനൂക്കിക്കൊണ്ടുള്ള

പാദച്ചലനങ്ങള്‍

ഇപ്പോഴും മുഴങ്ങുന്നുണ്ട്.

തലോടിയ പൂക്കള്‍

വാടാതെ കിടക്കുന്നുണ്ട്‌.

എന്റെ സമയ ഘടികാരത്തിന്റെ മൈല്ക്കുററികള്ക്കിടയില്

കാതങ്ങലുന്ടെന്ന കാഴ്ചയും

നിഴലും

ഇപ്പോഴും ഈര്പം വറ്റാതെ

ബാക്കിയുണ്ട്.

.......

കുറച്ചു കഴിയും

അപ്പോള്‍

ഇരു സൂചികളും ഒന്നിച്ചു നിന്നു

എന്നെ ഞെരിക്കും

പിഴിയും

വെളിച്ചം വിരച്ച്ചുകൊണ്ടിരിക്കും

പെന്‍ഡുലം ഒന്നമാര്‍ത്ത്തിക്കടിച്ചു

അലരിവിളിച്ച്ച്ചുചിരിക്കും

ആത്മാവ് പിഴിന്ന നീര്

അലക്ഷ്യമായി ഒഴുകിയിറങ്ങും

പഞ്ഞെന്ദ്രിയങ്ങലെല്ലാം

പൊട്ടിയൊലിക്കും

അവിടെ മുതല്‍

കൌണ്ട് ടോവ്ന്‍ ആരംഭിക്കും.

......

അവസാനം ഒന്നിലെത്ത്തുംപോള്‍

ചിറകു കൊഴിന്നു

പ്രതീക്സ മുഴുവന്‍

അടര്‍ന്നു തെറിച്ചു

മമ്മി പോലെ

മരവിച്ചു കിടക്കും

നിവര്‍ന്നു,വക്രത ഏതുമില്ലാതെ.

.....

ഒരു നേര്ത്ത കാടു മാത്രം

ഒന്നും തട്ടി എടുക്കാനില്ലാതെ

കൈ വെല്ലയിലൂടെ

അങ്ങോട്ടുമിങ്ങോട്ടും കരഞ്ഞു.

പുഴ ഒരു കുഴിയില്‍

വീണു കിടക്കുകയാനിപ്പോള്‍.

.....

നോക്കൂ,അകലെമാറി

മറക്കൊമ്പിലിരുന്നു

പരിഹസിച്ചു ചിരിക്കുന്നത്

ആ പഴയ ചൂണ്ടു വിരളല്ലേ?

മോനിട്ടറില്‍ ചുവന്ന മുദ്രയ്ക്ക് കീഴെ

കൂര്‍ത്ത അക്ഷരങ്ങളും

ഒരേയൊരു ബട്ടനുമായി

കാത്തു നില്‍ക്കുന്നതാരാണ്‌,

പ്രതികരിക്കനമെന്നു

നിര്‍ബന്ധമില്ലെന്നു

കളിയാക്കുന്നത്?

.....

അണഞ്ഞ വിളക്കില്‍ നിന്നു

അവസാനമായി ഉയരുന്ന

പുകയുടെ നേര്‍ത്ത രേഖ

സാക്ഷി.

.

No comments: